കൊച്ചി: അങ്കമാലി അതിരൂപത യൂദിത്ത് ഫോറം ഒറ്റച്ചിറകിൻ തണലിൽ അഗ്നിച്ചിറകുള്ള മക്കൾ എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ 22ന് കലൂർ റിന്യൂവൽ സെന്ററിൽ രാവിലെ 9.30 മുതൽ 3.30 വരെ നടത്തും. 20 വയസിൽ താഴെ പ്രായമുള്ള മക്കളുടെ അമ്മമാരായ വിധവകൾക്കാണ് പ്രവേശനം. എറണാകുളം- അങ്കമാലി അതിരൂപതാ സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. ഉമാ പ്രേമൻ മുഖ്യാതിഥിയാകും. അതിരൂപതാ കുടുംബ പ്രേക്ഷിത മേധാവി ഫാ.ഡോ. അഗസ്റ്റിൻ കല്ലേലി വിഷയാവതരണവും സി.ഡോ.റോസ് ജോസ് ക്ളാസും നടത്തും. മേയർ സൗമിനി ജയിൻ ആശംസാപ്രസംഗം നടത്തും. സമാപന സമ്മേളനം അതിരൂപതാ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽസംസാരിക്കും

വാർത്താസമ്മേളനത്തിൽ ഫാ. അഗസ്റ്റിൻ കല്ലേലി, സി.അനിഷ എസ്.ഡി, മേഴ്സി പൗലോസ്, ബീന ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.