കൊച്ചി: മലയാള ഭാഷയിൽ പുറത്തിറക്കുന്ന ഭാഷാസാഹിത്യമാസിക സംവിധായകൻ സിബി മലയിൽ സംവിധായകനായ സലാംബാപ്പുവിന് നൽകി പ്രകാശിപ്പിച്ചു. ഭാഷാ സാഹിത്യമാസികയുടെ തന്നെ ഹൃദയമാപിനികൾ എന്ന കവിതാസമാഹാരം സലാംബാപ്പു സിബിമലയിലിന് നൽകി പ്രകാശിപ്പിച്ചു. എറണാകുളം പ്രസ്‌ക്ളബിൽ നടന്ന ചടങ്ങിൽ മാസികയുടെ ചീഫ് എഡിറ്റർ ശ്രീഹരി സതീഷ്, ഡോ. മധുസൂദനൻ എന്നിവർ പങ്കെടുത്തു.