മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 726-ാം നമ്പർ കടാതിയുടെ കീഴിലുള്ള ശ്രീനാരായണ പഠന ക്ലാസിലേക്കുള്ള പ്രവേശനോത്സവവും പഠനോപകരണ വിതരണവും യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം. എസ്. വിത്സൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ഷാജി സ്വാഗതം പറഞ്ഞു. ശാഖ കമ്മിറ്റി അംഗങ്ങൾ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, വനിതാസംഘം ഭാരവാഹികൾ, അദ്ധ്യാപകരും കുടുംബാംഗങ്ങളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു.