പറവൂർ : ഇളന്തിക്കര ശാരദാ വിദ്യാമന്ദിർ സ്കൂളിൽ ഫുട്ബോൾ അക്കാദമിയുടെയും നവികരിച്ച ഗ്രൗണ്ടിന്റെയും ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. എൽ.കെ.ജി പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ വിദ്യാരംഭവും നടന്നു. മാലിന്യ സംസ്കാരണത്തിന്റെ പ്രധാന്യത്തെക്കുറിച്ചു ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കേണ്ട രീതിയെക്കുറിച്ചും ബോധവൽകരണ ക്ളാസ് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ കെ.കെ. അമരേന്ദ്രൻ, പ്രിൻസിപ്പൽ ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.