കൊച്ചി : ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഖാദർ കമ്മിഷൻ റിപ്പോർട്ട് ഏകപക്ഷീയമായി നടപ്പാക്കാനുള്ള സർക്കാരിന്റെ നീക്കം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം.ഷാജർഖാൻ പ്രസ്താവനയിൽ പറഞ്ഞു.
ഘടനാപരമായും അക്കാഡമിക്കായും പൊതു വിദ്യാഭ്യാസത്തെ പിന്നോട്ട് നയിക്കുന്ന റിപ്പോർട്ട് പൂർണമായി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു