കൊച്ചി : രാജ്യാന്തര വാണിജ്യാവശ്യങ്ങൾക്കുള്ള പാസ്‌പോർട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന എ.ടി.എ കാർനെറ്റിനെക്കുറിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇൻഡസ്ട്രി (ഫിക്കി) 21 ന് എറണാകുളം ടാജ് ഗേറ്റ് വേ ഹോട്ടലിൽ ശില്പശാല സംഘടിപ്പിക്കും. രാവിലെ 10 ന് സെൻട്രൽ ടാക്‌സ് സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു ഉദ്ഘാടനം ചെയ്യും. കസ്റ്റംസ് കമ്മീഷണർ സുമിത്കുമാർ മുഖ്യപ്രഭാഷണം നടത്തും. ജോയിന്റ് ഡയറക്ടർ ജനറൽ ഒഫ് ഫോറിൻ ട്രേഡ് കൊച്ചി മേധാവി കെ.എം. ഹരിലാൽ പ്രത്യേക പ്രഭാഷണം നടത്തും.

എ.ടി.എ കാർനെറ്റിനെക്കുറിച്ച് വ്യവസായ വാണിജ്യ മേഖലകളിലുള്ളവർക്ക് അവബോധം നൽകുകയാണ് ലക്ഷ്യമെന്ന് ഫിക്കി കേരള മേധാവി സാവിയോ മാത്യു അറിയിച്ചു. പ്രവേശനം സൗജന്യം. ഫോൺ: 0484 4088041/42, 9746903555.