ഉദയംപേരൂർ : കാർഷിക വികസന കർഷക ക്ഷേമവകുപ്പ് നടപ്പിലാക്കി വരുന്ന പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള ഓണത്തിന് ഒരു മുറം പച്ചക്കറി സംരംഭത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ കേശവദാസ് , മെമ്പർമാരായ സാജു പൊങ്ങലായിൽ, ദേവരാജൻ, ലോഹിതാക്ഷൻ, കർമസേന ഭാരവാഹികൾ , കർഷകർ , കർഷക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ സുനിൽകുമാർ സ്വാഗതവും അസി .കൃഷി ഓഫീസർ സലിമോൻ നന്ദിയും പറഞ്ഞു. കർഷകർ, സ്‌കൂൾ കുട്ടികൾ എന്നിവർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.