തൃപ്പൂണിത്തുറ: ഏരൂർ എൻ.എസ്.എസ് കരയോഗത്തിന്റെയും തൃപ്പൂണിത്തുറ ചിന്മയമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വാമി അഭയാനന്ദ (ചിന്മയാമിഷൻ തിരുവനന്തപുരം) നയിക്കുന്ന ഗീതാജ്ഞാനയജ്ഞം (കർമ്മയോഗം) കരയോഗം ഹാളിൽ ഭാഗവത ആചാര്യൻ എളങ്കുന്നപ്പുഴ ദാമോദര ശർമ്മാജി ഉദ്‌ഘാടനം ചെയ്തു. 22 വരെ വൈകിട്ട് 6.30 മുതൽ 8 വരെ ഗീതാജ്ഞാനയജ്ഞം നടക്കും.