അങ്കമാലി: അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (ഡിസ്റ്റ്) ദേശീയ വോളിബോൾ താരം എറിൻ വർഗ്ഗീസിനെ അനുമോദിച്ചു. കംസ്റ്റംസ് വിഭാഗത്തിലെ സൂപ്രണ്ട് ശ്രീ. യൂസഫ് എറിനു ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചു. ഡിസ്റ്റിലെ ഫിനാൻസ് ഡയറക്ടർ ഫാ. ലിൻഡോ പുതുപറമ്പിൽ എറിനു ക്യാഷ് അവാർഡ് നൽകി. രാജസ്ഥാനിൽ വച്ചു നടന്ന ദേശീയ യൂത്ത് വോളിബോൾ ചാമ്പ്യൽഷിപ്പിൽ കേരളം കിരീടം ചൂടിയത് എറിൻ വർഗ്ഗീസിന്റെ നേതൃത്വത്തിലായിരുന്നു. എറിന്റെ പരിശീലകൻ തോമസ് കെ ഡി, കേരള വോളിബോൾ ടീം പരിശീലകൻ ശ്രീ ബിജോയ് ബാബു എന്നിവരെ പൊന്നാട അണിയിച്ചു. ഡിസ്റ്റ് ഡയറക്ടർ റവ. ഫാ. ജോർജ്ജ് പോട്ടയിൽ , പ്രിൻസിപ്പൽ ഡോ. ഉണ്ണി സി.ജെ, കേരള വോളിബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റും മുൻ സംസ്ഥാന താരവുമായകെ. പി. തോമസ്, എറണാകുളം ജില്ലാ വോളിബോൾ അസോസിയേഷൻ ട്രഷറർ വിബിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.