മൂവാറ്റുപുഴ: ഡോ. കെ.സി. സുരേഷ് എഴുതിയ കാൻഡിയിലെ കോളാമ്പിപ്പൂക്കൾ എന്ന പുസത്കത്തിന്റെ പ്രകാശന ചടങ്ങിനോടനുബന്ധിച്ചു നാളെ വെെകിട്ട് 4ന് മൂവാറ്റുപുഴ മേള ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം കേരള പൊലീസ് കംപ്ളയിന്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ ഉദ്ഘാടനം ചെയ്യും . മേള പ്രസിഡന്റ് എസ്. മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. കടാതി ഷാജി സ്വാഗതം പറയും. ബാലചന്ദ്രൻ വടക്കേടത്ത് പുസ്തകം പ്രകാശിപ്പിക്കും. ഡോ. എം.പി. മത്തായി ഏറ്റുവാങ്ങും.. ജിനീഷ് ലാൽ പുസ്തകം പരിചയപ്പെടുത്തും. മാദ്ധ്യമ പ്രവർത്തകൻ ആർ.ഗോപികൃഷ്ണൻ, ജയകുമാർ ചെങ്ങമനാട്, ജോസ് കരിമ്പന, ബാബു ഇരുമല, ഡോ. കെ.സി. സുരേഷ് എന്നവർ സംസാരിക്കും. ഡോ. കെ. സി.സുരേഷിന്റെ മൂന്നാമത്തെ പുസ്തകമായ 12 കഥകളുടെ സമാഹാരമാണ് ഇത്.