ymca
കടാതി-മാറാടി വൈ.എം.സി.എ കുടുംബസംഗമം വൈ.എം.സി.എ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കടാതി - മാറാടി വൈ.എം.സി.എയുടെ കുടുംബസംഗമം വൈ.എം.സി.എ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്തു. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ജോസഫ് വാഴയ്ക്കൻ, ജോർജ് മാന്തോട്ടം കോർ എപ്പിസ്‌കോപ്പ, ജോസ് ഉമ്മൻ, കമാൻഡർ സി.കെ. ഷാജി, പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു, എൻ.വി. എൽദോ, ഡോ. പി.പി. തോമസ്, വർഗീസ് ജോർജ് പള്ളിക്കര, ബിന്ദു ജോർജ്, സാറാമ്മ പൈലിപ്പിള്ള, തോമസ് ഡിക്രൂസ്, കെ.വി. ജോയി, സി.വൈ. ജോളിമോൻ എന്നിവർ സംസാരിച്ചു. മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ച ചടങ്ങിൽ മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും പ്രളയ ദുരിതാശ്വാസനിധിയും ചികിത്സാസഹായവും വിതരണം ചെയ്തു. ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.