അങ്കമാലി :എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസ്സോസിയേഷൻ (സി.ഐ.ടി.യു) അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണ വിതരണവും, എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണവും നടത്തി.
എ.പി.കുര്യൻ സ്മാരക മന്ദിരത്തിൽ അനുമോദന യോഗം സി.പി.ഐ.(എം) ഏരിയ സെക്രട്ടി അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡന്റ് ജിജോ ഗർവാസീസ് അദ്ധ്യക്ഷത വഹിച്ചു.ജില്ല കമ്മിറ്റി അംഗം ടി.വി.ശ്യാമുവൽ, മാത്യു തെറ്റയിൽ, മുനിസിപ്പൽ പ്രസിഡന്റ് ടി.വൈ.ഏല്യാസ് എന്നിവർ സംസാരിച്ചു.