കൊച്ചി: ആദിയിൽ ദൈവത്തെപ്പറ്റിയുള്ള സങ്കൽപ്പം മനുഷ്യമനസിലുണ്ടായ ശേഷം അത് ചരിത്രത്തിലൂടെ വളരുകയും വികസിക്കുകയുമാണ് ചെയ്തതെന്ന് പ്രൊഫ.എം.കെ.സാനു അഭിപ്രായപ്പെട്ടു. ബോബി തോമസ് രചിച്ച 'ക്രിസ്താനികൾ: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം' എന്ന പുസ്തകത്തെപ്പറ്റി നടന്ന ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിനെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ മുമ്പെ തന്നെ പല സംസ്‌കാരങ്ങളിലായി നില നിന്ന ദൈവ സങ്കൽപ്പങ്ങൾകൂടി ചേർന്ന് രൂപം കൊണ്ടതാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ബെന്യാമിൻ പറഞ്ഞു. യോഗത്തിൽ സി.ടി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. മ്യൂസ് മേരി ജോർജ്ജ്, സോമശേഖരൻ, ഫാ.അഗസ്റ്റിൻ വട്ടോളി, ഷൈജു ആന്റണി, പി.എസ്.രാജീവ്, പി.ജെ.ജോബ്, ബോബി തോമസ് എന്നിവർ സംസാരിച്ചു. വായനാലോകമാണ് ചർച്ചാസമ്മേളനംനടത്തിയത്.