nfiw
കേരള മഹിളസംഘം മൂവാറ്റുപുഴ മണ്ഡലം സമ്മേളനം ഇ.എസ്.ബിജി മോൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പുരോഗമന ചിന്തയും സമത്വവും കനത്ത വെല്ലുവിളി നേരിടുകയാണെന്ന് മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്.ബിജി മോൾ എം.എൽ.എ പറഞ്ഞു. കേരള മഹിളസംഘം മൂവാറ്റുപുഴ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മണ്ഡലം സെക്രട്ടറി സീനാ ബോസ് റിപ്പോർട്ട് അവതരിപ്പിച്ചു. എൽദോ എബ്രഹാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.ജി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. മഹിളാസംഘം ജില്ലാ സെക്രട്ടറി എസ്. ശ്രീകുമാരി, പ്രസിഡന്റ് മല്ലിക സ്റ്റാലിൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ്, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു . ഭാരവാഹികളായി എൻ.കെ.പുഷ്പ (പ്രസിഡന്റ്), അനിത റെജി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.