അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതി സ്‌കിൽസ് എക്‌സലൻസ് സെന്റർ ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള വായനാവാരാഘോഷത്തോടനുബന്ധിച്ച് ബ്ലോക്ക് തല കലോത്സവം 22 ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും.
വായന, പ്രസംഗം, കവിതാപാരായണം, ഉപന്യാസ രചന, ചെറുകഥാ രചന, കവിതാരചന എന്നിവയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എട്ടു ഗ്രാമപഞ്ചായത്തുകളിലെയും ഭരണസമിതി അംഗങ്ങൾ, ഓഫീസ് ജീവനക്കാർ, സാക്ഷരതപ്രേരകുമാർ, വി. ഇ. ഒ. മാർ, തൊഴിലുറപ്പ് പദ്ധതിജീവനക്കാർ, അംഗനവാടി വർക്കർമാർ, ഹെൽപ്പർമാർ, പട്ടികജാതി പ്രമോട്ടർമാർ തുടങ്ങിയവരാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
കലോത്സവം കോഴിക്കോട് സർവകലാശാല ലക്ഷദ്വീപ് സെന്റർ പ്രിൻസിപ്പാൾ, കവി. ഡോ. സുരേഷ് മൂക്കന്നൂർ ഉദ്ഘാടനം ചെയ്യും.