പറവൂർ : കെടാമംഗലം എസ്.എൻ.ഡി.പി ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാദിന മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രതിഷ്ഠാദിന സമ്മേളനം യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എം. സനോജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണവും യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു പ്രതിഷ്ഠാദിന സന്ദേശവും നൽകി. മേഖല പ്രസിഡന്റ് ഡി. പ്രസന്നകുമാർ, ശാഖാ സെക്രട്ടറി സി.ബി. മോഹനൻ, വനിതാസംഘം സെക്രട്ടറി സിജി മോഹൻ, കെ.എം. അനൂപ്, ലിജി ലൈഗോഷ്, ജിഷ മനോജ്, സുഷമ മോഹൻ, പി.എച്ച്. അനി, സി.എൻ. സുരേഷ് കുമാർ, എം.ആർ. സജീവ് തുടങ്ങിയവർ സംസാരിച്ചു.