bank
കല്ലൂർക്കാട് ഫാർമേഴ്‌സ് സഹകരണ ബാങ്ക് എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് നൽകിയ സ്‌കോളർഷിപ്പ് , സ്‌കൂൾബാഗ് , കുട എന്നിവയുടെ വിതരണം എൽദോഎബ്രാഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: കല്ലൂർക്കാട് ഫാർമേഴ്‌സ് സഹകരണ ബാങ്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് നൽകിയ സ്‌കോളർഷിപ്പ് , സ്‌കൂൾബാഗ് , കുട എന്നിവയുടെ വിതരണം എൽദോഎബ്രഹാം എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോളി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് റാങ്ക് ജേതാക്കളെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി, പഞ്ചായത്ത് വികസനകാര്യ ഉപസമിതി അദ്ധ്യക്ഷ ജാൻസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ഉപസമിതി അദ്ധ്യക്ഷ ലിസി ജോളി എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ബിജു ജോസഫ് സ്വാഗതവും മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് അഭിജിത് രാജ് നന്ദിയും പറഞ്ഞു.