ആലുവ: ആലുവയിൽ രണ്ട് കോടി രൂപയിലേറെ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ ആലുവ എക്‌സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപിയേയുംസഹപ്രവർത്തകരെയും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ റിവാർഡ് നൽകി അനുമോദിച്ചു. എക്സൈസ് കമ്മീഷണറായി അനന്തകൃഷ്ണൻ ചുമതലയേറ്റതിന്റെ അടുത്ത ദിവസമാണ് സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട ആലുവയിൽ നടന്നത്. കമ്മീഷണർ നേരിട്ട് ആലുവ എക്സൈസ് സംഘത്തെ തലസ്ഥാനത്തേക്ക് വിളിപ്പിച്ച് അനുമോദിക്കുകയായിരുന്നു. എസ്.ഐക്ക് പുറമെ എക്സൈസിന്റെ ഷാഡോ ടീം അംഗങ്ങളെയുംസി.ഇ.ഒമാരുമായ എൻ.ബി. ടോമി, എൻ.വി. അജിത്ത് കുമാർ എന്നിവരെയുമാണ് അനുമോദിച്ചത്.