പറവൂർ : പറവൂത്തറ ആശാൻ സ്മാരക വായനശാലയിൽ പുതിയ എൽ.ഇ.ഡി ടി.വിയും മൈക് സെറ്റും സ്ഥാപിച്ചു. മുനിസിപ്പൽ കൗൺസിലർ കെ.ജെ. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഗീതാ സന്തോഷ്, ഒ.ആർ. അഭിലാഷ്, എം. ദിനേശ്, ഗീത ഗോപിനാഥ്, എച്ച്. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.