pazhoor
പാഴൂർ ഗവ.എൽ.പി സ്കൂളിൽനടന്ന പ്രവേശനോത്സവം

പിറവം : പാഴൂർ ഗവ.എൽ.പി സ്കൂളിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും നടത്തി. പിറവം വൈ.എം.സി.എ ഏർപ്പെടുത്തിയ പഠനോപകരണങ്ങൾ പ്രസിഡന്റ് ഏലിയാസ് ഈനാകുളം സമ്മാനിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് എ. ബി. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബോബൻ മങ്കിടി , ട്രഷറർ എം.പി.ബാബു ,ബാബു കുര്യൻ ,എം.യു. പൈലി , സ്റ്റാൻലി .പി .വർക്കി, വർഗീസ് തച്ചിലുകണ്ടം, ജോൺ.എം.ചെറിയാൻ, സ്കൂൾ വികസന സമിതിഅംഗം സിമ്പിൾ തോമസ്, സ്റ്റാഫ് സെക്രട്ടറി ഫാ.പി.ഡി.തോമസ് എന്നിവർ സംസാരിച്ചു.

ആരക്കുന്നം സെന്റ്‌ ജോർജസ് ഹൈസ്കൂൾ .എൽ.പി സ്കൂളിലും പ്രീ പ്രൈമറി സ്കൂളിലും നടന്ന പ്രവേശനോത്സവം യാക്കോബായസഭ മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസ് തിരുമേനി ഉദ്‌ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ആയി തിരഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി ഡോ ശശി ഗോപാലിനെ ചടങ്ങിൽ ആദരിച്ചു. .വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ദാനം ആരക്കുന്നം പള്ളി വികാരി ഫാ. സാംസൺ മേലോത്ത് നിർവഹിച്ചു. കഴിഞ്ഞ അധ്യയനവർഷം എല്ലാ ദിവസവും സ്കൂളിൽ ഹാജരായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം പള്ളി വികാരി പൗലോസ് ചാത്തോത്ത് സമ്മാനിച്ചു .ഒന്നാം ക്ലാസ്സിൽ ചേർന്ന എല്ലാ കുട്ടികൾക്കും കുടകൾ പള്ളി ട്രസ്റ്റിമാരായ ടി കെ ജോയ് സത്യൻ എം പി എന്നിവർ ചേർന്ന് നൽകി. പഞ്ചായത്ത് മെമ്പർ ഷീജ സുബി, പി.ടി.എ പ്രസിഡന്റുമാരായ എം.ജെ. സുനിൽ, ടി.ഐ ജോർജ്, എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി വർഗീസ്, ബോർഡ് മെമ്പർമാരായ കെ.കെ. ജോർജ് , കെ.കെ. മത്തായി, ജോളി വി വർഗീസ് , സാം ജോർജ് ബേബി എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി സ്വാഗതവും പ്രോഗ്രാം കൺവീനർ മഞ്ജു കെ ചെറിയാൻ നന്ദിയും പറഞ്ഞു