പറവൂർ : പ്രളയബാധികർക്ക് കെയർഹോം പദ്ധതിയിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മണി ഗോപിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.വി. പോൾ, പി.എ. രവീന്ദ്രനാഥൻ, ടി.എ. നവാസ്, ഡേവിസ് പനക്കൽ, പി.പി ജോയ്, പി.സി. പഞ്ചായത്തംഗം അനിൽ ഏലിയാസ്, സീന, ബാങ്ക് സെക്രട്ടറി എം.ആർ. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.