കൊച്ചി: രാജ്യാന്തര യോഗാ ദിനത്തോടനുബന്ധിച്ച് എറണാകുളം ഫീൽഡ് ഔട്ട്‌റീച്ച് ബ്യൂറോ നടത്തുന്ന പ്രത്യേക ബോധവത്കരണ പരിപാടികൾക്ക് തുടക്കമായി. കളമശേരി ഗവൺമെന്റ് വനിതാ പോളിടെക്‌നിക്കിൽ നടന്ന പരിപാടി ആയുഷ് സർട്ടിഫൈഡ് യോഗാ ട്രെയിനർ എം.കെ. രാജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടോണി ഇ. ജെ. അദ്ധ്യക്ഷനായി .ഫീൽഡ് ഔട്ട്‌റീച്ച് ബ്യൂറോ ഫീൽഡ് എക്‌സിബിഷൻ ഓഫീസർ എൽ. സി. പൊന്നുമോൻ, വിവിധ വകുപ്പ് മേധാവികളായ വിധു പി.കെ., വേണുഗോപാൽ ജി., രാധിക ജയകുമാർ, ആനി ജെ. സീനത്ത്, ബാലാജി എം.എൻ., നാരായൺ എന്നിവർ സംസാരിച്ചു. യോഗാ പ്രതിജ്ഞയെടുക്കലുംയോഗാഭ്യാസവുംക്വിസ് മത്സരവും നടന്നു.