കൊച്ചി: ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി ഓൺലൈൻ രജിസ്‌ട്രേഷൻ കാമ്പയിൻ നടത്തി. ഇടവക വികാരി ഫാ. ഡോ. ജോബ് വാഴക്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ജിപ്‌സൺ തച്ചപിള്ളി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിംഗ് പ്രസിഡന്റ് ജിൻസൺ മെൻഡസ് അദ്ധ്യക്ഷനായി. ഡൊമനിക്ക് നടുവത്തേഴത്ത്, റോളന്റ് അസ്‌വസ്, അക്ഷയ് കമലോസ് എന്നിവർ സംസാരിച്ചു.