santhoshbabu
എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖയിൽ കുമാരിസംഘം രൂപീകരണ യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖയിൽ കുമാരിസംഘം രൂപീകരണ യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് സീന ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഷീബ ടീച്ചർ ക്ലാസെടുത്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമൽകുമാർ, മേഖല കൺവീനർ പ്രകാശൻ കളിഞ്ഞത്തിൽ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അനിത്ത് മുപ്പത്തടം, വനിതാ സംഘം കൗൺസിലർ സബിത സുഭാഷണൻ, കുമാരി സംഘം യൂണിയൻ കമിറ്റി അംഗം സ്മൃതി സക്കീർ, ശാഖാ സെക്രട്ടറി സനൂഷ് സാജുലാൽ, സി.ആർ. ബാബു, പി.എം. അനീഷ്, വത്സല രാജു, എന്നിവർ സംസാരിച്ചു. ലക്ഷ്മി മോഹൻ (പ്രസിഡന്റ്), അനഘ പീതാംബരൻ (സെക്രട്ടറി ), അഞ്ജന കുഞ്ഞുമോൻ (വൈസ് പ്രസിഡന്റ് ), ഗോപിക രാജേഷ് (ജോയിന്റ് സെക്രട്ടറി), സ്മൃതി സക്കീർ (യൂണിയൻ കമ്മിറ്റിയംഗം) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.