-haris
ടി.എം.ഹാരിസ്............

മൂവാറ്റുപുഴ: ടി.എം. ഹാരിസിനെ സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. നിലവിലെ മണ്ഡലം സെക്രട്ടറിയായിരുന്ന പി.കെ. ബാബുരാജ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവന്നിരുന്ന ഹാരിസ് നിലവിൽ സി.പി.ഐ ജില്ലാ കമ്മിറ്റി , കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗവും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമാണ്.