കൊങ്ങോർപ്പിള്ളി: എസ്.എൻ.ഡി.പിയോഗം 168 ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഡോ. പല്പു സ്‌മാരക കുടുംബയൂണിറ്റ് യോഗം മോഹനൻ പൊന്നംഞ്ചേരിയുടെ വസതിയിൽ നടന്നു. ശാഖാ പ്രസിഡന്റ് സദാശിവൻ കാട്ടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. പൊന്നപ്പൻ കരുമാല്ലൂർ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് കൺവീനർ ഉണ്ണികൃഷ്‌ണൻ, പി.പി. മോഹനൻ, പി.പി. ബെന്നി, കെ.കെ. ലോഹിതാക്ഷൻ, കെ.എസ്. ഷിബു, ഇന്ദിരാ ബാബു, ശ്രീജ ബെന്നി എന്നിവർ പ്രസംഗിച്ചു.