ആലുവ: എസ്.എൻ.ഡി.പി യോഗം മുപ്പത്തടം നോർത്ത് ശാഖയുടെ കീഴിലുള്ള ഗുരുകുലം കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ശാഖ സെക്രട്ടറി എം.കെ. സുഭാഷണൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.എൻ. പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ ശോഭ ടീച്ചർ, വി.ടി. ഭാസി, കെ.എം. വാസു എന്നിവർ സംസാരിച്ചു.