മൂവാറ്റുപുഴ: താലൂക്ക് ലെെബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനവും, പി.എൻ. പണിക്കർ അനുസ്മരണവും നാളെ (ബുധൻ) രാവിലെ 10ന് ഗവ. ടി.ടി.ഐയിൽ നഗരസഭാ വെെസ് ചെയർമാൻ പി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ജോസ് കരിമ്പന അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി സി.ടി. ഉലഹന്നാൻ സ്വാഗതം പറയും. എഴുത്തുകാരൻ എം.കെ. ഹരികുമാർ, വിജയ് കെ.ബേബി, അനുറെജി എന്നിവർ പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന ലെെബ്രറി കൗൺസിൽ അംഗം ജോഷി സ്ക്കറിയ ലെെബ്രേറിയൻമാർക്കുള്ള ഐ ഡി കാർഡ് വിതരണം ചെയ്യും. ലെെബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, ജില്ല എക്സിക്യുട്ടീവ് അംഗം കെ.പി. രാമചന്ദ്രൻ , അമ്പിളി എം.ആർ. എന്നിവർ സംസാരിക്കും.