inaguration
സി.പി.ഐ ഉദയംപേരൂരിൽ സംഘടിപ്പിച്ച സി.എസ്. ശശി അനുസ്മരണ സമ്മേളനവും പ്രതിഭാ സംഗമവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്യുന്നു

ഉദയംപേരൂർ : സി.പി.ഐ നേതാവായിരുന്ന സി.എസ്. ശശിയുടെ അനുസ്മരണാർത്ഥം ഉദയംപേരൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. നടക്കാവ് എസ്.എ.എസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്‌തു. എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗം കെ.ആർ. റനീഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി. രഘുവരൻ അനുസ്മരണ പ്രഭാഷണം നടത്തി. കുമ്പളം രാജപ്പൻ, പി.വി. പ്രകാശൻ, ആൽവിൻ സേവ്യർ, കെ എസ്. പവിത്രൻ, പി. ശങ്കരനാരായണൻ, എൻ.എൻ. വിശ്വംഭരൻ, പി.കെ. ഷാജി എന്നിവർ സംസാരിച്ചു.