മൂവാറ്റുപുഴ: ഡോക്ടർമാരുടെ ദേശിയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും പണിമുടക്കി. രാവിലെ എട്ടുമുതൽ പത്തുമണിവരെ രണ്ട് മണിക്കൂർ സമയമാണ് ഇവർ പണിമുടക്കിയത്. അത്യാഹിതിവിഭാഗം പ്രവർത്തിച്ചതിനാൽ രോഗികൾക്ക് ബുദ്ധിമുട്ടില്ലായിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്..