അങ്കമാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നൂർപ്പിള്ളി - പാലിശ്ശേരി യുണിറ്റിന്റെ വാർഷിക പൊതുയോഗം നടന്നു. യൂണിറ്റ് പ്രസിഡന്റ് വർഗ്ഗീസ് ചിറ്റിനപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി സി.പി.തരിയൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ അവാർഡുകൾ മേഖല പ്രസിഡന്റ് ജോജി പീറ്റർ വിതരണം ചെയ്തു.

മേഖല സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, യൂണിറ്റ് ജനറൽ സെക്രട്ടറി ഫിലിപ്പ് വാഴക്കാല, യൂണിറ്റ് ട്രഷറർ ഫ്രാൻസിസ് പാലാട്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വർഗ്ഗീസ് ചിറ്റിനപ്പിള്ളി (പ്രസിഡന്റ്), ഫിലിപ്പ് വാഴക്കാല ( ജനറൽ സെക്രട്ടറി) ബിനോജ് പി.ആർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.