വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളിലെ എ പ്ലസ് നേടിയവർക്ക് പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. അവാർഡ് വിതരണം എസ് ശർമ്മ എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ വി എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജോഷി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ , രാമവർമ്മ ഹൈസ്‌കൂൾ പ്രധാനാധ്യാപിക ഷീബ, രാധിക സതീഷ്, പി ബി സജീവൻ, ബാങ്ക് സെക്രട്ടറി എം എ ആശാദേവി എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ജോബി തോമസ് മോട്ടിവേഷൻ ക്ലാസ്സെടുത്തു.