കൊച്ചി . മഹാകവി കാളിദാസ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കൊച്ചി മെട്രോയുടെ രണ്ടാം പിറന്നാൾ ആഘോഷിച്ചു.
മഹാരാജാസ് കോളേജ് മെട്രോ സ്റ്റേഷനു മുന്നിൽ നടന്ന ചടങ്ങ് കേക്ക് മുറിച്ച് സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എസ്. രാധാകൃഷ്ണൻ , പി.രാമചന്ദ്രൻ , സി.ഐ.സി.സി. ജയചന്ദ്രൻ , സി.ജി. രാജഗോപാൽ , അഡ്വ.എം.ആർ. രാജേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. മെട്രോ ജീവനക്കാർക്കും, യാത്രക്കാർക്കും, മധുര പലഹാരങ്ങൾ വിതരണം ചെയ്തു.