ആലുവ: മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജൈവ കാർഷിക പദ്ധതികൾ ആരംഭിച്ചു. ബിനാനിപുരം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ മൂന്ന് ഏക്കറിലാണ് കൃഷി നടത്തുന്നത്. എഫ്.ഐ.ടി. ചെയർമാൻ ടി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എം. ശശി അദ്ധ്യക്ഷത വഹിച്ചു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ, കൃഷി ആഫീസർ എം.എം. ഷമീർ, സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ജമാൽ, ബാങ്ക് സെക്രട്ടറി പി.എച്ച്. സാബു എന്നിവർ സംസാരിച്ചു.