വൈപ്പിൻ: കണ്ടെയ്‌നർ റോഡിൽ ആരംഭിച്ച ടോൾ പിരിവ് ഉടൻ നിർത്തിവെക്കണമെന്ന് എസ് ശർമ്മ എം എൽ എ ആവശ്യപ്പെട്ടു. മുളവുകാട് , കടമക്കുടി, ചേരാനല്ലുർ പഞ്ചായത്തിലുള്ളവർക്ക് ടോൾ പിരിവ് ഒഴിവാക്കൽ , സർവീസ് റോഡിന്റെ കാലാകാലങ്ങളിൽ ഉണ്ടാകുന്ന മെയ്ന്റനൻസ് നാഷണൽ ഹൈവേ അതോറിറ്റി തന്നെ നടത്തുക, അനുബന്ധപ്രവർത്തങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്നീ കാര്യങ്ങളിൽ നേരത്തെ ഉണ്ടാക്കിയ ധാരണ എഗ്രിമെന്റ് ആക്കിയ ശേഷം മാത്രമേ ടോൾ പിരിവ് ആരംഭിക്കുവാൻ പാടുള്ളൂ. ഇതു നടത്താതെ ഇപ്പോൾ ആരംഭിച്ചിട്ടുള്ള ടോൾ പിരിവ് നിർത്തിവെക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.