വൈപ്പിൻ: കേരള വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതി ഞാറക്കൽ യൂണിറ്റിന്റെ വാർഷിക പൊതുയോഗം ഞാറക്കൽ ജിന്ദ് ഹാളിൽ ജില്ലാ വൈസ് പ്രസിഡന്റ് എം ജി സോമൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പോൾ ജെ മാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി സി ജേക്കബ് , കെ എം ഹസ്സൻ, കെ ഗോപാലൻ , പി ടി പോൾ, കെ വി രഘുനാഥ്, സണ്ണി കുരുവിള്ള തുടങിയവർ പ്രസംഗിച്ചു. എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം വരിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വ്യാപാരികൾക്കുള്ള ക്ഷേമനിധി വിതരണവും നടത്തി. ഞാറക്കൽ ജംഗ്ഷനിലും ആശുപത്രി പടി ജംഗ്ഷനിലും ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് യോഗം അധികാരികളോട് ആവശ്യപ്പെട്ടു. ഭാരവാഹികളായി പോൾ ജെ മാമ്പിള്ളി, (പ്രസിഡൻറ് ), കെ ആർ രഘുനാഥ്, സണ്ണി കുരുവിള്ള (വൈസ് പ്രസിഡൻറ്മാർ) , പി ടി പോൾ ( ജന. സെക്രട്ടറി), എം വി ജോസ് ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.