പെരുമ്പാവൂർ: പി.എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലന കളരി സംഘടിപ്പിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. 27,28,29 തീയതികളിലാണ് ക്ലാസ് നടത്തുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. വിഷയാധിഷ്ഠിത പഠനം, പഠനത്തിലെ എളുപ്പ വഴികൾ, പഠനകോഡുകൾ, പരീക്ഷ ടിപ്സുകൾ, പരീക്ഷാ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ പരിശീലന കളരിയിൽ ചർച്ച ചെയ്യും. എസ്. അജിംഷാ, പി.യു അബ്ദുൽ അസീസ്, എം.സി ആസാദ് എന്നിവർ ചർച്ചകൾക്ക് മേൽനോട്ടം വഹിക്കും. ഹോപ്‌സ് അക്കാഡമിയുമായി സഹകരിച്ചാണ് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഫോൺ: 9995456650.