1
അപകടാവസ്ഥയിലായ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകൾഭാഗം

തൃക്കാക്കര : തൃക്കാക്കര നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് അപകടാവസ്ഥയിൽ മുന്നോട്ട് പോവാൻ തുടങ്ങിയിട്ട് നാളുകളേറായി. എന്നിട്ടും നടപടിയില്ല. കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും കോൺക്രീറ്റിന്റെ കഷ്ണങ്ങൾ അടർന്നുവീഴുന്നത് പതിവാണ്. 1985 ൽ നിർമ്മിച്ച കോംപ്ലക്സിൽ പതിനെട്ട് കടമുറികളിലായി കച്ചവടം നടത്തുന്നുണ്ട്.എന്നാൽ പഞ്ചായത്ത് മാറി നഗരസഭയായി വർഷങ്ങൾ കഴിഞ്ഞിട്ടും കാര്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. രണ്ടുവർഷം മുമ്പ് മഴക്കാലത്ത് പല കടമുറികളിലും ചോർച്ച വന്നതോടെ കച്ചവടക്കാരുടെ പരാതി കണക്കിലെടുത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ ഷീറ്റിട്ട് പ്രശ്നം താത്കാലികമായി പരിഹരിച്ചു.
എന്നാൽ പിന്നീട് കെട്ടിടം നവീകരിക്കുവാനോ അറ്റകുറ്റപ്പണി നടത്താനോ നഗരസഭ മുൻകൈയെടുക്കുന്നില്ല. നഗരസഭാ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് വരുന്നതോടെ ഈ കെട്ടിടങ്ങൾ ഒഴിവാക്കേണ്ടിവരുമെന്നതിനാലാണ് കെട്ടിടം നവീകരിക്കാത്തതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.