vallam-panamkuzhi-road
തകർന്നുകിടക്കുന്ന വല്ലം - പാണംകുഴി റോഡ്‌

പെരുമ്പാവൂർ: വല്ലം - പാണംകുഴി റോഡിൽ കുറിച്ചിലക്കോട് മുതൽ പാണംകുഴി വരെ ഗതാഗത യോഗ്യമല്ലാത്ത വിധം റോഡ് തകർന്നു. ആലാട്ടുചിറ മുതൽ പാണംകുഴി വരെ ദുരിതയാത്രയാണ്. നിരവധി യാത്രാ വാഹനങ്ങളും, സ്‌കൂൾ ബസുകളും സഞ്ചരിക്കുന്ന തിരക്കേറിയ റോഡാണിത്. ഇവിടുത്തെ കുഴികളിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മഴ കൂടി എത്തിയതോടെ സ്ഥിതി കൂടുതൽ ദയനീയമാണ്. കാൽനടയാത്രപോലും അസാദ്ധ്യമാണ്. പൊതുമരാമത്ത് വകുപ്പ് അധികാരികൾ ഇതൊന്നും കണ്ടമട്ട് കാണിക്കുന്നില്ല. ഈ റോഡ് നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. പ്രകാശ് ആവശ്യപ്പെട്ടു.