#ജില്ലാതല ഉദ്ഘാടനം കുറുമശേരിയിൽ

കൊച്ചി: ഈ വർഷത്തെ വായനാ പക്ഷാചരണം ഇന്ന് മുതൽ ജൂലായ് ഏഴു വരെ നടക്കും. 9.30 ന് കുറുമശേരി ഗവ.യു.പി.സ്‌കൂളിൽ നിന്ന് സാംസ്‌കാരിക ഘോഷയാത്ര. കുറുമശേരി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് മുഖ്യാതിഥിയാകും. കവി എസ്. രമേശൻ അക്ഷരദീപം തെളിയിക്കും.
സി.വി.ബേബിയുടെ ചിത്രപ്രദർശനം, പുസ്തക പ്രദർശനം.10.30 ന് വിനോദ് കോവൂരിന്റെ ഷോർട്ട് ഫിലിം ആകസ്മികം പ്രദർശനം. 10.40 ന് സർഗാത്മക സംവാദം . 11.30 ന് വായനാനുഭവങ്ങൾ , 12 ന് കെടാമംഗലം പപ്പുക്കുട്ടി വായനശാലയുടെ സംഗീത ശില്പം, 12.15ന് ജില്ലാ ലൈബ്രറി കൗൺസിൽ ബാലവേദിയുടെ" മുത്തച്ഛന്റെ പ്രമാണം" 1.30 ന് കലാമണ്ഡലം ഷൺമുഖന്റെ നളചരിതം ഒന്നാം ദിവസം കഥകളി.