കൊച്ചി: കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെക്ഷനറി, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, കാനിംഗ് ആൻഡ് ഫുഡ് പ്രിസർവേഷൻ വിഭാഗങ്ങളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത ഡിപ്ലോമയോ ബിരുദമോ ഉള്ള ത്രീസ്റ്റാർ കാറ്റഗറിയിൽ കുറയാത്ത ഹോട്ടലിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമോ അല്ലെങ്കിൽ അദ്ധ്യാപന പരിചയമോ ഉള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവർ ഈ മാസം 26 ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കളമശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തണം. ഫോൺ: 0484- 2558385.