കൊച്ചി: കേരള പൊലീസ് വാർഷിക ക്രിക്കറ്റ് ടൂർണമെന്റിൽ കൊച്ചി സിറ്റി പൊലീസിന് കിരീടം. പൊലീസ് അക്കാഡമി മൈതാനത്ത് നടന്ന മത്സരത്തിൽ തൃശൂർ ജില്ലാ പൊലീസ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ട്രോഫികൾ വിതരണം ചെയ്‌തു.ടീമിനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ, അഡി.കമ്മിഷണർ കെ.പി.ഫിലിപ്പ്, ഡെപ്യൂട്ടി കമ്മിഷണർമാരായ പൂങ്കുഴലി, പി.സി. സജീവൻ എന്നിവർ ചേർന്ന് ആദരിച്ചു.