കൊച്ചി : നെവർ എൻഡിംഗ് സർക്കിൾ മൂന്നു ദിവസത്തെ സിനിമാ നിർമ്മാണ പരിശീലനം നൽകുന്നു. തൃപ്പൂണിത്തുറയിലെ റിവർ ബേൺ സെന്ററിൽ 21 മുതൽ 23 വരെയാണ് കോഴ്സ്.

ലണ്ടനിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ പെർഫോമിംഗ് ആർട്സ്, വെസ്റ്റ് മിനിസ്റ്റർ ഫിലിം സ്കൂൾ എന്നിവിടങ്ങളിൽ പരിശീലനം നേടിയവരാണ് ക്ളാസെടുക്കുക. അഭിനയം, കഥ, തിരക്കഥ, സംവിധാനം എന്നിവയിൽ മുൻതൂക്കം നൽകിയാണ് പരിശീലനം. ഫോൺ: 7034427777.