കൊച്ചി : ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു എറണാകുളം ഹെഡ് പോസ്റ്റോഫീസ് സ്റ്റാൻഡ് സെക്രട്ടറി രമേശനെ അക്രമിച്ച ആളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ടാക്സി ഫെഡറേഷൻ പ്രകടനം നടത്തി. സ്റ്റാൻഡ് , ജനറൽ ആശുപത്രി എന്നിവയുടെ പരിസരങ്ങളിലെ മയരുമരുന്ന് വില്പന സംഘങ്ങൾക്കെതിരെ പ്രതികരിച്ചതിനാണ് തർക്കമുണ്ടാക്കി രമേശനെ ആക്രമിച്ചത്. തലയിൽ പരിക്കേറ്റ അദ്ദേഹം ചികിത്സയിലാണ്. സെൻട്രൽ പൊലീസിൽ പരാതി നൽകിയെങ്കിലും അക്രമിയെ അറസ്റ്റുചെയ്തിട്ടില്ല.

പ്രതിഷേധ യോഗം ഫെഡറേഷൻ സംസ്ഥാന സമിതിഅംഗം വി.വി. പ്രവീൺ ഉദ്ഘാടനം ചെയ്തു. ടി. ഷാജി, എം.വി. വിനയൻ, എം.ആർ. സോമൻ എന്നിവർ പ്രസംഗിച്ചു.