കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് സംഗീത വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകന്റെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ ഉൾപ്പെട്ട യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി 26 ന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.