കൊച്ചി : സാമൂഹികാരോഗ്യം ഫലപ്രദമായി സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി സോഷ്യൽ ഹെൽത്ത് വൺ ഹെൽത്ത് മൂവ്മെന്റ് എന്ന സംഘടന രൂപീകരിച്ചു. സമീകൃത ആഹാരം, ശുദ്ധജലം, ശുദ്ധവായു തുടങ്ങിയവ എല്ലാവർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. സംവിധായകൻ ഹരിഹരൻ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ മുൻ മേധാവി ഡോ.പി.കെ. ശശിധരൻ നയരേഖ അവതരിപ്പിച്ചു. എം.ആർ. രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഫാ. പ്രശാന്ത്, ഡോ.എം.പി. സുകുമാരൻനായർ, ഡോ. സെയ്തുമുഹമ്മദ്, ഡോ. പത്മനാഭൻ, ഡോ. രാജൻ ആനന്ദ, ഡോ.ഇ.പി. മോഹനൻ, ഡോ. അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രവർത്തനങ്ങൾ ഏകീകരിക്കാൻ മുൻ അനലിസ്റ്റ് എ. ഭദ്രൻ കൺവീനറായി സമിതി രൂപീകരിച്ചു.