sndp-kanjiramattam-south
കാഞ്ഞിരമറ്റം സൗത്ത് 1804-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ വാർഷിക പൊതുയോഗത്തിൽ യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ്ബാബു സംസാരിക്കുന്നു

ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് കെ.ആർ. നാരായണൻ സ്മാരക യൂണിയനിലെ കാഞ്ഞിരമറ്റം സൗത്ത് 1804-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ ദീപംപ്രകാശിപ്പിച്ചു. ശാഖാ സെക്രട്ടറി ബാലകൃഷ്ണൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി പി.എസ്. അയ്യപ്പൻ (പ്രസിഡന്റ് ), ഷിബു എം.ആർ (വൈസ് പ്രസിഡന്റ് ), സജീവ്കുമാർ. ടി.കെ (സെക്രട്ടറി) എന്നിവരെയും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് 11അംഗങ്ങളെയും തിരഞ്ഞെടുത്തു.