പറവൂർ : പറവൂർ ടൗൺ എസ്.എൻ.ഡി.പി ശാഖാ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജൈവകൃഷിയെക്കുറിച്ച് പഠന ക്ളാസ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ടൗൺ ശാഖാ ഹാളിൽ നടക്കും. യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്യും. വനിതാം സംഘം പ്രസിഡന്റ് വത്സമ്മ വാസുദേവൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് ഇ.പി. ശശിധരൻ, സെക്രട്ടറി ടി.എസ്. ജയൻ, രക്ഷാധികാരി കെ.വി. രവീന്ദ്രൻ, വനിതാ സംഘം സെക്രട്ടറി ഡോ. ലളിതാ ജയൻ, പ്രീത ഉണ്ണി തുടങ്ങിയവർ സംസാരിക്കും. റിട്ട കൃഷി ഓഫീസർ പ്രദീപ് ക്ളാസെടുക്കും.