കൊച്ചി : ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീരസംഘം ഭരണ സമിതിഅംഗങ്ങൾക്ക് വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇടപ്പള്ളി, വൈറ്റില, പള്ളുരുത്തി ക്ഷീരവികസന യൂണിറ്റുകളിലെ ക്ഷീരസംഘം ഭാരവാഹികളും പ്രസിഡന്റുമാരുമാണ് പരിശീലനത്തിൽ പങ്കെടുത്തത്. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയക്ടർ അബ്ദുൾ കബീർ, ജില്ല ക്വാളിറ്റി കൺട്രോൾ ഓഫീസർ സുഷമ എന്നിവർ ക്ലാസെടുത്തു. ക്ഷീരസംഘം പ്രസിഡന്റുമാരായ എം.എൻ. ഗിരി, സി.എൻ. അപ്പുക്കുട്ടൻ, പി.കെ ബാബു എന്നിവർ സംസാരിച്ചു. അഞ്ജു കുര്യൻ സ്വാഗതവും എച്ച. ഹരിത നന്ദിയും പറഞ്ഞു.