ആലുവ: 11 ലക്ഷം രൂപ ചെലവഴിച്ച് ഒരാഴ്ച മുൻപ് മാത്രം ടാർ ചെയ്ത കടുങ്ങല്ലൂർ പഞ്ചായത്ത് എടയാറിലെ ശ്മശാനം റോഡ് പൊട്ടിപ്പൊളിഞ്ഞു. മന്ത്രിയെ ഉപയോഗിച്ച് ഉദ്ഘാടനം ചെയ്യിപ്പിക്കാനായി തിരക്കിട്ട് ടാർ ചെയ്യിച്ചതാണ് റോഡ് തകരാൻ കാരണമെന്നാണ് ആരോപണം. രണ്ട് മീറ്റർ താഴ്ചയിൽ കുടിവെള്ളത്തിന് കുഴിയെടുത്ത സ്ഥലത്ത് ആവശ്യത്തിന് മണ്ണും മെറ്റലും നിറച്ച് ഉറപ്പിക്കാൻ ആവശ്യമായ സമയം പോലും കൊടുക്കാതെയാണ് മഴയത്ത് ടാറിംഗ് നടത്തിയത്. നഷ്ടപ്പെടുത്തിയ പണം പഞ്ചായത്ത് അധികാരികളിൽ നിന്നും നിന്നും ഈടാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺസ്സ് പ്രവർത്തകർ സെക്രട്ടറിയെ ഉപരോധിച്ചു. കെ.എ. ഹൈദ് റോസ്, നാസ്സർ എടയാർ, സഞ്ചു വർഗ്ഗീസ്, ടിച്ച്. ഷിയാസ്, മനുപ് അലി, സി ജോ ജോസ്, ഫാസിൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.